অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധഗുണമുള്ള ആര്യവേപ്പ്

ഔഷധഗുണമുള്ള ആര്യവേപ്പ്

സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ്‌ ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica).  ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ ഇവ കണ്ടുവരുന്നു. ലോകത്തെ കീഴടക്കിയ മഹാമാരിയായിരുന്ന വസൂരിക്ക് നിര്‍ദേശിക്കപ്പെട്ട ഒരേയൊരു ഔഷധവും ആര്യവേപ്പായിരുന്നു. ഇന്ത്യയാണ് ആര്യവേപ്പിന്റെ ജന്മദേശം.  ഭാരതത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു മരം കൂടിയാണ്‌.വേപ്പിന്റെ വിത്തിൽ നിന്നും  വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ  പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന  ജൈവ കീടനാശിനി കൂടിയാണ് ഇത്. വേപ്പിൽ നിന്നും ജൈവ കീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ  എണ്ണ  ഉപയോഗിക്കുന്നു .ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. വേപ്പിൻ തൈകൾ നല്ല കായ്ഫലവും നൽകാറുണ്ട്. നന്നായി മൂത്തകായകൾ ശേഖരിച്ച് വെയിലത്തുണക്കി പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കാം. മുളച്ചുപൊന്തിയതൈൾ മൂന്ന് നാലു മാസം പ്രായമാകുമ്പോൾ നല്ല നീര്‍വാർച്ചയുള്ള, നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം.മാറ്റി നട്ടുകഴിഞ്ഞാൽ അഞ്ച് ആറ് വർഷംകൊണ്ട് മരം കായ്ക്കും. നട്ട് ഏകദേശം പത്താം വർഷം മുതൽ ഒരുമരത്തിൽ നിന്നും 10 -15 കിലോവരെ കായകൾ ലഭിക്കും. വേപ്പെണ്ണ എമെൽഷന്‍ എല്ലാ കൃഷിശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു കീടനാശകമാണ്. ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത കീടനാശിനിയാണിത്. അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍ കുരുമിശ്രിതമോ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ എമെൽ‍ഷനോ തളിച്ചാൽ പച്ചക്കറിവർഗങ്ങളിലെ ചാഴി, ഇലചുരുട്ടിപ്പുഴു, ഗാളീച്ച, ഇലച്ചാടി എന്നിവയുടെ ആക്രമണം തടയാം. വേപ്പിൻ‍പിണ്ണാക്കുചേർത്ത യൂറിയ ഇപ്പോൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത് കീടങ്ങളുടെ ആക്രമണം തടയുകയെന്ന ഉദ്ദേശ്യത്തോടെത്തന്നെയായിരിക്കും. നെല്ലിന്റെ പോളരോഗം ചെറുക്കാൻ വേപ്പിന് ശക്തിയുണ്ട്. ഇലപ്പുള്ളിരോഗം, തണ്ടുചീയൽ, പൊടിപൂപ്പ് രോഗം, വിവിധ വൈറസ് രോഗങ്ങൾ എന്നിവ തടയാനും വേപ്പെണ്ണ ഉപയോഗിക്കാം. ദന്തക്ഷയം ചെറുക്കാന്‍  കണ്‍കണ്ട ഔഷധമാണ് വേപ്പ്.  മിക്ക ആയുർവേദ ചൂർ‍ണങ്ങളിലും വേപ്പ് അടിസ്ഥാന ഘടകമായത് അതുകൊണ്ടാണ്. ഹോളണ്ടിലെ ഒരു പഠനമനുസരിച്ച് എയ്ഡ്‌സ് രോഗികളിലെ പ്രതിരോധ ശേഷിമെച്ചപ്പെടുത്താൻ വേപ്പിന് കഴിയുമെന്ന് മുമ്പ് തെളിഞ്ഞിരുന്നു. വേപ്പിന്‍ പട്ടയിയിലും ഇലകളിലും കണ്ടുവരുന്ന പോളിസാക്കറൈഡുകളും ലിമിനോയ്ഡുകളും ട്യൂമർ, ലുക്കീമിയ, കാൻ‍സർ എന്നിവയ്‌ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേപ്പിലെ നിംബിഡിനിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ ശേഷിയുള്ളതിനാൽ ഹൃദ്രോഗത്തിനും മരുന്നാക്കാം.
രക്തസമ്മർദം, പ്രമേഹം, വിവിധ ത്വക്ക് രോഗങ്ങൾ, കുടലിലെ വ്രണങ്ങൾ‍, സന്ധിവാതം, ഹെപ്പറ്റൈറ്റിസ്, പല്ല്, ചെവി, ശിരോചർമങ്ങൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്കും മുടികൊഴിച്ചിൽ നിൽക്കാനും വേപ്പ് ഫലപ്രദമാണ്. പക്ഷിപ്പനിക്കും ജന്തുജന്യരോഗങ്ങൾ‍ക്കും ഫലപ്രദമായ മരുന്നായി വേപ്പ്  ഉപയോഗിക്കാം.
വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. വേപ്പിന്റെ തൊലി, ഇളം കായ, പാകമായ കായ, കുരു ,ഇല, നീർ എന്നിവയെല്ലാം ഉപയുക്തമാണ്. ആയുര്‍വേത്തിൽ വാതം, കുഷ്ഠം, ത്വക്‌രോഗം, ദന്തരോഗങ്ങളൾ, കൃമിശല്യം, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം വേപ്പ് വളരെയധികം ഉപയോഗിച്ചുവരുന്നു. കൂടാതെ വേപ്പിനെക്കുറിച്ച് ഏകദേശം 1500ഓളം ഗവേഷണങ്ങൾ നടന്നു. പേറ്റന്റ് നിയമങ്ങളിൽ കൂടുതൽ വിവാദമുണ്ടാക്കുന്നത് വേപ്പധിഷ്ഠിത കണ്ടുപിടിത്തങ്ങൾ തന്നെയാണ്.
ഇംഗ്ലീഷിൽ നീം ട്രീ, മർഗോസാ ട്രീ എന്നിങ്ങനെ വിളിക്കപ്പെടുന്ന വേപ്പ് സംസ്‌കൃതത്തിൽ നിംബം, അരിഷ്ട, തിക്തകഃ, വിചുമർദ, എന്നും തമിഴിൽ വേപ്പ് എന്നും ഹിന്ദിയിൽ നിംബ, നീം എന്നും അറിയപ്പെടുന്നു

*വേപ്പ് മരം*
സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ്‌ ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica).  ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ ഇവ കണ്ടുവരുന്നു. ലോകത്തെ കീഴടക്കിയ മഹാമാരിയായിരുന്ന വസൂരിക്ക് നിര്‍ദേശിക്കപ്പെട്ട ഒരേയൊരു ഔഷധവും ആര്യവേപ്പായിരുന്നു. ഇന്ത്യയാണ് ആര്യവേപ്പിന്റെ ജന്മദേശം.  ഭാരതത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു മരം കൂടിയാണ്‌.വേപ്പിന്റെ വിത്തിൽ നിന്നും  വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ  പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന  ജൈവ കീടനാശിനി കൂടിയാണ് ഇത്. വേപ്പിൽ നിന്നും ജൈവ കീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ  എണ്ണ  ഉപയോഗിക്കുന്നു .ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. വേപ്പിൻ തൈകൾ നല്ല കായ്ഫലവും നൽകാറുണ്ട്. നന്നായി മൂത്തകായകൾ ശേഖരിച്ച് വെയിലത്തുണക്കി പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കാം. മുളച്ചുപൊന്തിയതൈൾ മൂന്ന് നാലു മാസം പ്രായമാകുമ്പോൾ നല്ല നീര്‍വാർച്ചയുള്ള, നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം.മാറ്റി നട്ടുകഴിഞ്ഞാൽ അഞ്ച് ആറ് വർഷംകൊണ്ട് മരം കായ്ക്കും. നട്ട് ഏകദേശം പത്താം വർഷം മുതൽ ഒരുമരത്തിൽ നിന്നും 10 -15 കിലോവരെ കായകൾ ലഭിക്കും. വേപ്പെണ്ണ എമെൽഷന്‍ എല്ലാ കൃഷിശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു കീടനാശകമാണ്. ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത കീടനാശിനിയാണിത്. അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍ കുരുമിശ്രിതമോ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ എമെൽ‍ഷനോ തളിച്ചാൽ പച്ചക്കറിവർഗങ്ങളിലെ ചാഴി, ഇലചുരുട്ടിപ്പുഴു, ഗാളീച്ച, ഇലച്ചാടി എന്നിവയുടെ ആക്രമണം തടയാം. വേപ്പിൻ‍പിണ്ണാക്കുചേർത്ത യൂറിയ ഇപ്പോൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത് കീടങ്ങളുടെ ആക്രമണം തടയുകയെന്ന ഉദ്ദേശ്യത്തോടെത്തന്നെയായിരിക്കും. നെല്ലിന്റെ പോളരോഗം ചെറുക്കാൻ വേപ്പിന് ശക്തിയുണ്ട്. ഇലപ്പുള്ളിരോഗം, തണ്ടുചീയൽ, പൊടിപൂപ്പ് രോഗം, വിവിധ വൈറസ് രോഗങ്ങൾ എന്നിവ തടയാനും വേപ്പെണ്ണ ഉപയോഗിക്കാം. ദന്തക്ഷയം ചെറുക്കാന്‍  കണ്‍കണ്ട ഔഷധമാണ് വേപ്പ്.  മിക്ക ആയുർവേദ ചൂർ‍ണങ്ങളിലും വേപ്പ് അടിസ്ഥാന ഘടകമായത് അതുകൊണ്ടാണ്. ഹോളണ്ടിലെ ഒരു പഠനമനുസരിച്ച് എയ്ഡ്‌സ് രോഗികളിലെ പ്രതിരോധ ശേഷിമെച്ചപ്പെടുത്താൻ വേപ്പിന് കഴിയുമെന്ന് മുമ്പ് തെളിഞ്ഞിരുന്നു. വേപ്പിന്‍ പട്ടയിയിലും ഇലകളിലും കണ്ടുവരുന്ന പോളിസാക്കറൈഡുകളും ലിമിനോയ്ഡുകളും ട്യൂമർ, ലുക്കീമിയ, കാൻ‍സർ എന്നിവയ്‌ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേപ്പിലെ നിംബിഡിനിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ ശേഷിയുള്ളതിനാൽ ഹൃദ്രോഗത്തിനും മരുന്നാക്കാം. രക്തസമ്മർദം, പ്രമേഹം, വിവിധ ത്വക്ക് രോഗങ്ങൾ, കുടലിലെ വ്രണങ്ങൾ‍, സന്ധിവാതം, ഹെപ്പറ്റൈറ്റിസ്, പല്ല്, ചെവി, ശിരോചർമങ്ങൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്കും മുടികൊഴിച്ചിൽ നിൽക്കാനും വേപ്പ് ഫലപ്രദമാണ്. പക്ഷിപ്പനിക്കും ജന്തുജന്യരോഗങ്ങൾ‍ക്കും ഫലപ്രദമായ മരുന്നായി വേപ്പ്  ഉപയോഗിക്കാം.  വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. വേപ്പിന്റെ തൊലി, ഇളം കായ, പാകമായ കായ, കുരു ,ഇല, നീർ എന്നിവയെല്ലാം ഉപയുക്തമാണ്. ആയുര്‍വേത്തിൽ വാതം, കുഷ്ഠം, ത്വക്‌രോഗം, ദന്തരോഗങ്ങളൾ, കൃമിശല്യം, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം വേപ്പ് വളരെയധികം ഉപയോഗിച്ചുവരുന്നു. കൂടാതെ വേപ്പിനെക്കുറിച്ച് ഏകദേശം 1500ഓളം ഗവേഷണങ്ങൾ നടന്നു. പേറ്റന്റ് നിയമങ്ങളിൽ കൂടുതൽ വിവാദമുണ്ടാക്കുന്നത് വേപ്പധിഷ്ഠിത കണ്ടുപിടിത്തങ്ങൾ തന്നെയാണ്.ഇംഗ്ലീഷിൽ നീം ട്രീ, മർഗോസാ ട്രീ എന്നിങ്ങനെ വിളിക്കപ്പെടുന്ന വേപ്പ് സംസ്‌കൃതത്തിൽ നിംബം, അരിഷ്ട, തിക്തകഃ, വിചുമർദ, എന്നും തമിഴിൽ വേപ്പ് എന്നും ഹിന്ദിയിൽ നിംബ, നീം എന്നും അറിയപ്പെടുന്നു

 

Jins Tj

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate