പ്രളയംമൂലം പല കൃഷിയിടത്തും ചളി അടിഞ്ഞുകൂടി. മണ്ണിൽ ഉൾക്കൊള്ളാവുന്ന വെള്ളംചെന്നതോടെ മണ്ണിലെ കാപ്പിലറികളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തുപോകുന്നു. മുകൾത്തട്ടിൽ ചളി അടിഞ്ഞുകൂടി മണ്ണിന് കട്ടിയായതോടെ വായുവറകൾ അടഞ്ഞു. അത് വേരോട്ടത്തെയും ജല ആഗീരണശേഷിയെയും ദോഷകരമായി ബാധിക്കുന്നു. വെള്ളക്കെട്ടുമൂലം സൂക്ഷ്മാണുക്കളുടെ എണ്ണം കുറഞ്ഞു. ഇത് പരിഹരിക്കാൻ ചെടികളുടെ വേരുകൾക്ക് ആഘാതംവരാതെ മണ്ണിളക്കിക്കൊടുക്കണം. വളർച്ചയ്ക്കു മണ്ണിലെ നൈട്രജൻ, പൊട്ടാസ്യം എന്നീ മൂലകങ്ങൾ നഷ്ടപ്പെട്ടു. ഇത് പരിഹരിക്കാൻ ഇവയുള്ള വെള്ളത്തിൽ അലയുന്ന 19: 19: 19 പോലെയുള്ള വളങ്ങൾ ഇടണം. പൊട്ടാസ്യം ഇട്ടുകൊടുക്കണം. ഇത് അഞ്ചുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി തെളിക്കണം. പച്ചച്ചാണകത്തിന്റെ തെളി 100 ലിറ്ററെടുത്ത് ഒരുകിലോ ട്രൊക്കോഡർമ ചേർത്ത് ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കാം. ജാതിയിലെ ഇലകരിച്ചിൽ, കമുകിലെ മഹാളി, വാഴയിലെ മാണ അഴുകൽ, നെൽകൃഷിയിൽ ഇല കരിയൽ, ഏലത്തിൽ അഴുകൽ, തെങ്ങിന്റെ കൂമ്പുചീയൽ, കുരുമുളകിന്റെ മഞ്ഞളിപ്പ് തുടങ്ങീ രോഗങ്ങളാണ് പ്രളയത്തെത്തുടർന്ന് വ്യാപകമായത്.
അവസാനം പരിഷ്കരിച്ചത് : 2/15/2020