ജിൻസ്.റ്റി.ജെ
1, പ്രാഥമിക മൂലകങ്ങൾ
2, ദ്വിതീയ മൂലകങ്ങൾ
3, സൂക്ഷ്മ മൂലകങ്ങൾ
ഇവയെ ഓരോന്നും വിശദമായി പഠിക്കാം .....
1 , പ്രാഥമിക മൂലകങ്ങൾ
പ്രാഥമിക മൂലകങ്ങളിൽ മൂന്ന് പേരാണ് ഉള്ളത് അവ താഴെ കൊടുക്കുന്നു
1, നൈട്രജൻ ( N )
2, ഫോസ്ഫറസ് ( P )
3, പൊട്ടാസ്യം ( K )
നൈട്രജൻ: ചെടികളുടെ വളർച്ചയെ സഹായിക്കുന്നു.
ഫോസ്ഫറസ്: വേരുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
പൊട്ടാസ്യം: ധാരാളമായി പൂക്കുകയും കായ പിടിക്കുകയും ചെയ്യുന്നതിനു സഹായകമാകുന്നു.
2 , ദ്വിതീയ മൂലകങ്ങൾ
ദ്വിതീയ മുലകങ്ങളിൽ വരുന്നവയാണ് കാർബൺ ഡൈ ഓക്സൈഡ്, ഓക്സിജൻ ഹൈഡ്രജൻ എന്നിവ ഇവ വായുവിലൂടെയും ജലത്തിലൂടെയും ലഭ്യമാകുന്നു.
കാൽസ്യം, സൾഫർ, മഗ്നീഷ്യം എന്നിവയാണ് മറ്റു ദ്വിതീയ മൂലകങ്ങൾ ,അത് നമ്മൾ പ്രത്യേകം തന്നെ കൊടുക്കണം ...
3 , സൂക്ഷ്മ മൂലകങ്ങൾ
ഇവ വളരെ കുറഞ്ഞയളവിൽ വേണ്ടതും എന്നാൽ ഇവയുടെ അപര്യാപ്തത വളരെ ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതുമാണ്.
സൂക്ഷമ മൂലകങ്ങൾ ഏതൊക്കെ എന്ന് താഴെ കൊടുക്കുന്നു ....
സിങ്ക്
ക്ലോറിൻ
ബോറോൺ
മോളിബ്ഡിനം
ചെമ്പ്
ഇരുമ്പ്
മാംഗനീസ്
കോബാൾട്ട്
നിക്കൽ
എന്നിവയാണ് .....
ഇരുമ്പ്, മാംഗനീസ് ,സിങ്ക് (നാഗം), ചെമ്പ്, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ ,നിക്കൽ എന്നിവ സൂക്ഷ്മ മൂലകങ്ങൾ എന്നറിയപ്പെടുന്നവയാണ് ... താരതമ്യേന വളരെ കുറഞ്ഞ അളവിൽ മാത്രമേ ആവശ്യമുള്ളു എന്നതുകൊണ്ടാണ് ഇവയെ സൂക്ഷ്മ മൂലകങ്ങൾ എന്നു പറയുന്നത്.