অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചിലവില്ല കൃഷിരീതി

ചിലവില്ലവരുമാനം എന്ന ആശയത്തെ ഫലവത്താക്കികൊണ്ട് സുഭാഷ്‌ പലേക്കര്‍ എന്ന ശാസ്ത്രഞ്ഞ്യന്‍ കൊണ്ടുവന്ന കൃഷിരീതിയാണ് ചിലവി-ല്ലകൃഷി അഥവാ Zero Budget Farming. വിളവല്ലാതെ യാതൊന്നും കൃഷിയിട-ത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നില്ല. കൃഷിയിടത്തിലെതന്നെ വിഭവങ്ങള്‍ പലതവണയായി പുനര്‍നിര്‍മ്മിച്ചുപയോഗിക്കുകയാണ് ഇ-വടെ ചെയ്യുന്നത്. പൂര്‍ണമായും ജൈവരീതി പിന്തുടരുന്ന ഈ കൃഷിരീതി നമ്മുടെ വേദങ്ങളില്‍വരെപരാമര്സിച്ചിരിക്കുന്നു.

ആവശ്യമായ ഘടകങ്ങള്‍

  • നാടന്‍ പശു – ചിലവില്ലകൃഷിയിലെ ഒഴിച്ചുകൂടാനാവാത്തഘടകമാ-ണ് നാടന്‍ പശു. ഒരു ഏക്കര്‍ കൃഷിയിടത്തേക്ക് ഒരു പശുമതി പ-ശുവിന്‍റെ ചാണകത്തിലുള്ള ബാസിലസ് ഇനം ബാക്ടീരിയ മണ്ണിലെ സൂക്ഷ്മജീവികളുടെ അളവ്വര്‍ദ്ധിപ്പിക്കുന്നു.
  • അകലം പാലിച്ചുള്ള നടീല്‍ രീതി (മുഖ്യ വിളകള്‍ )
  • ഇടവിലകളുടെ സാന്നിധ്യം- ഇടവിലകളില്‍ നിന്നുള്ള വരുമാനം കൃ-ഷിയിടത്തിലേക്ക് ആവശ്യമായ പണിക്കാര്‍ക്ക് കൂലി നല്കാന്‍ ഉപ-യോഗിക്കാം
  • ജീവാമൃതം – നാടന്‍ പശുവിന്‍റെ ചാണകം, ഗോമൂത്രം എന്നിവ കൊണ്ടുണ്ടാക്കുന്ന ജീവാമൃതം എന്ന മിശ്രിതമാണ് വളക്കൂട്ടായി ഉപയോഗിക്കുന്നത്.

ഉണ്ടാക്കുന്നരീതി

ചാണകം(1/2 kg),ഗോമൂത്രം(1/2 ലിറ്റര്‍), പയര്പൊടി(200g), വെള്ളം(9 1/2 ലിറ്റര്‍)  രാസവളം കലരാത്ത ഒരുപിടി മണ്ണ്. ഇവയെല്ലാം ചേര്‍ന്ന മിശ്രി-തം 200 ലിറ്റര്‍ ബാരലില്‍ ചേര്‍ത്ത് വലത്തോട്ട് ഇളക്കണം ദിവസവും രാ-വിലെയും വൈകീട്ടും നന്നായി ഇളക്കി കൊടുക്കണം. ഒരു ചണച്ചാക്കുപ-യോഗിച്ച് ബാരല്‍ മൂടിയതിനുശേഷം നല്ല തണല്‍ കിട്ടുന്ന സ്ഥലത്ത് ഇത് വെക്കണം. 3 മുതല്‍ 7 ദിവസത്തിനുള്ളില്‍ ഇവ എത്ര മടങ്ങ്‌ വെള്ളം ചേര്‍ത്ത് ചെടിയുടെ മൂട്ടിലും ഇലകളിലും തളിക്കുക.

വിളവുമാത്രമായി വിളവെടുപ്പ് – വിലവുമാത്രമായി വിളവെടുത്തശേഷം ചെടികള്‍ അവ നിന്ന സ്ഥലത്തു തന്നെ നിലനിര്‍ത്തുന്നു. ഇവ അഴുകി മറ്റു ചെടികള്‍ക്ക് പുതയും വളവുമാകാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇതിലെ ഓരോ ഘടകങ്ങളുംചിലവില്ലാവരുമാനം എന്ന ആശയ-ത്തെ ഊന്നി ഉറപ്പിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 7/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate